Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vm Vinu

വി.എം. വിനുവിന് പകരക്കാരനെ കണ്ടെത്തി കോണ്‍ഗ്രസ്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കല്ലായി ഡിവിഷനിൽ സംവിധായകൻ വി.എം. വിനുവിന് പകരം പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാൻ കോണ്‍ഗ്രസ്. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ് പുതിയ സ്ഥാനാർഥി.

നേരത്തെ വിനുവിനെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും മേയർ സ്ഥാനാർഥിയായി അവതരിപ്പിക്കുകയും ചെയ്തെങ്കിലും വിനുവിന്‍റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ പകരം സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവരികയായിരുന്നു.

വിനുവിന്‍റെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് പുതിയ സ്ഥാനാർഥിയെ കണ്ടെത്തിയത്.

Latest News

Up